The tradition & historical record
2 min read · 2 sourcesകേരളത്തിന്റെ അറുപതാമത് സ്കൂൾ കലോത്സവം 2019 നവംബർ 28 മുതൽ ഡിസംബർ 1 വരെ കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം. ഇതിന്റെ 2019 - 20 അധ്യയന വർഷത്തെ കലോത്സവമാണിത്. അമ്പത്തിയൊൻപതാമത് കലോത്സവം ആലപ്പുഴയിൽ വെച്ച് നടന്നിരുന്നു. 28 വേദികളിലാണ് 239 മത്സര ഇനങ്ങൾ ആണുണ്ടായിരുന്നത്, നാലു ദിവസങ്ങളിലായി 10000 -ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യുന്ന സമയത്തു തന്നെ, പങ്കാളിത്ത മികവിനായി, സമ്മാനമായി ട്രോഫികൾ നൽകിയിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആയിരുന്നു കലോത്സവം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാദ്യാസ ഡയറക്ടർ കെ. ജീവൻ ബാബു കലോത്സവ നഗരിയിൽ പതാക ഉയർത്തിയായിരുന്നു പരിപാടിയുടെ തുടക്കം. മുഖ്യാതിഥികളായി മന്ത്രിമാരായ സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് എം. കെ. മുനീർ, കാസർഗോഡ് എം. പി. രാജ്മോഹൻ ഉണ്ണിത്താൻ, സിനിമാതാരം ജയസൂര്യ എന്നിവർ സംബന്ധിച്ചു. ഡിസംബർ 1 നു സമാപിച്ച കലോത്സവത്തിൽ 951 പോയിന്റുകളോടെ പാലക്കാട് ജില്ല സ്വർണ്ണക്കപ്പു നേടി ഒന്നാം സ്ഥാനത്ത് എത്തി. 949 പോയിന്റുകൾ നേടി, കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു. 940 പോയിന്റുകളോടെ തൃശ്ശൂർ ജില്ലയായിരുന്നു മൂന്നാം സ്ഥാനത്ത്. 170 പോയിന്റുകൾ നേടിയ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളായിരുന്നു മികച്ചു നിന്ന കലാലയം. വിദ്യാഭ്യാസ മന്ത്രി പി. രവീന്ദ്രനാഥ്, മന്ത്രി ഇ ചന്ദ്രശേഖരൻ, എം. പി. രാജ്മോഹൻ ഉണ്ണിത്താൻ, സിനിമാ താരങ്ങൾ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ സമ്മാനദാനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. 1
വേദികൾ
കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ, അജാനൂർ പഞ്ചായത്ത് പരിധിയിലെ 31 വേദികളിലായാണ് മത്സരങ്ങളും സംഘാടകസമിതി പ്രവർത്തനങ്ങളും നടന്നു. കാസർകോഡ് ജില്ലയിലെ സാഹിത്യകാരൻമാരുടേയും സാമൂഹികപ്രവർത്തകരുടേയും പേരിലാണ് ഈ വേദികൾ. ഇതിൽ തന്നെ, 28 വേദികളിലായാണു വിവിധ മത്സരങ്ങൾ അരങ്ങേറിയത്. ആ ഇരുപത്തെട്ടു വേദികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. 1
രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ രചിക്കപ്പെട്ട കഥ, കവിത, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് തുടങ്ങിയ വിവിധ രചനകൾ, മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെയും നാൽപ്പത്തി അഞ്ചോളം മത്സര ഇനങ്ങൾ സ്കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്സ് ( കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) കുട്ടികളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. ലിറ്റിൽ കൈറ്റ് കേഡറ്റുകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സൗത്ത് ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ ഡിജിറ്റൽ ഹബ്ബിലാണ് സ്കൂൾ വിക്കി ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നടന്നിരുന്നത്.. സ്കാൻ ടെയിലർ, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലായി എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വന്നിരുന്നു, ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സി. ഇ. ഒ. കെ. അൻവർ സാദത്ത് അറിയിച്ചിരുന്നു. 1
ഇതുംകാണുക
കേരള സ്കൂൾ കലോത്സവം 1
The text above is adapted from the Wikipedia article “കേരള സ്കൂൾ കലോത്സവം 2019-20”, available under the Creative Commons Attribution-ShareAlike 4.0 licence. 1
Kerala School Kalolsavam 2019-20 is recorded in open cultural data. The structured record cited below does not describe the practice, and this entry has not yet been reviewed by a person familiar with the tradition. 2